ലോകത്തിലെ മികച്ച ശാസ്ത്ര ഗവേഷകരുടെ പട്ടികയില്‍ ഇടം നേടി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ ഡോ.സിനോഷ് സ്‌കറിയാച്ചന്‍

രാജപുരം : ലോകത്തിലെ മികച്ച ശാസ്ത്ര ഗവേ ഷകരുടെ പട്ടികയില്‍ ഇടം നേടി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ ഡോ.സിനോഷ് സ്‌കറിയാ ച്ചന്‍. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്‌സര്‍വകലാശാലയുംലോകപ്രശസ്ത പബ്ലിഷര്‍ എല്‍ സിവിയറും ചേര്‍ന്ന് എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്ന ലോക ത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് മൈക്രോബയോളജി അസി.പ്രഫ.ഡോ.സിനോഷ് സ്‌കറിയാച്ചന്‍ ഇടം നേടിയത്. 2022-23 വര്‍ഷത്തെ മികച്ച വെബ് ഓഫ് സയന്‍സ് (എസ് സിഐ) സ്‌കോ പസ് ഗവേഷണ പ്രസിദ്ധീകരണ ങ്ങളും, മികച്ച പേപ്പര്‍ സൈറ്റേഷന്‍ റിപ്പോര്‍ട്ടുമാണ് റാങ്കിന്റെ മാനദണ്ഡം. ബയോമെഡിക്കല്‍ റിസര്‍ച്ചില്‍ മൈക്രോബയോള ജി- എന്‍വയണ്‍മെന്റല്‍ സയന്‍ സ് വിഭാഗത്തില്‍ ലോകത്തിലെ 4039-ാം റാങ്ക് അദ്ദേഹം നേടി. 2024 സെപ്റ്റംബര്‍ 16ന് പ്രസിദ്ധീ കരിച്ച ഈ ഡേറ്റാബേസ് എല്‍ സിവിയര്‍-കോപസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *