‘എട്ടില്ലം’പ്രവാസി കൂട്ടായ്മ കുടുംബാംഗങ്ങള്‍ ഓണമാഘോഷിക്കാന്‍ ഒത്തുകൂടി

പാലക്കുന്ന് : പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടില്‍ സ്ഥിര താമസം തുടങ്ങിയവര്‍ പാലക്കുന്ന് കേന്ദ്രമായി രൂപവത്കരിച്ചതാണ് എട്ടില്ലം കാസറകോട് കൂട്ടായ്മ. ഗള്‍ഫില്‍ ജോലിയിലിരിക്കെ എല്ലാ വര്‍ഷവും വിപുലമായ രീതിയില്‍ ഓണമാഘോഷിച്ചിരുന്ന സംഘടനയിലെ പ്രവര്‍ത്തന മികവില്‍ ആര്‍ജിച്ച തഴക്കമാണ് ആ സംഘടനയിലുണ്ടായിരുന്നവരില്‍ ചിലര്‍ നാട്ടിലെത്തി എട്ടില്ലം പേരില്‍ കൂട്ടായ്മക്ക് രൂപം നല്‍കിയത്. പ്രത്യേക ഓഫീസ് ഇല്ലെങ്കിലും എല്ലാ മാസവും ഇവര്‍ യോഗം ചേരുന്നത് ഓരോ അംഗത്തിന്റെ ചെലവില്‍ അവരുടെ വീട്ടിലായിരിക്കും. കുടുംബസമേതം വിനോദയാത്ര പരിപാടികളും നടത്താറുണ്ട്. കൂട്ടായ്മ രൂപവത്കരിച്ച ശേഷം ആദ്യമായാണ് ഓണാഘോഷത്തിനായി പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ കുടുംബസമേതം ഇവര്‍ ഒത്തുകൂടിയത്.പ്രസിഡന്റ് മണിയങ്ങാനം ദാമോദരന്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ മുല്ലച്ചേരി, വി. വി. നാരായണന്‍, ബാലകൃഷ്ണന്‍ കേവീസ്, ഗംഗാധരന്‍ കൂവത്തൊട്ടി, അച്യുതന്‍ പള്ളം, കുഞ്ഞിക്കണ്ണന്‍ പാലക്കുന്ന്, എച്ച്. ഉണ്ണികൃഷ്ണന്‍, കുമാരന്‍ പള്ളിക്കര, എച്ച് വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *