കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് കുടുംബ സംഗമവും ഓണാഘോഷവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ടൗണ്‍ ലയണ്‍സ് ക്ലബ് മേലാങ്കോട്ട് ലയണ്‍സ് സര്‍വീസ് ഫൗണ്ടേഷന്‍ ഹാളില്‍ വെച്ച് നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രദ്ധേയമായി. ലയണ്‍സ് ക്ലബ്ബ് സോണല്‍ ചെയര്‍പേര്‍സന്‍ ലയണ്‍ സുകുമാരന്‍ പൂച്ചക്കാട് പരിപാടി ഉദ്ഘാടനം ചെയതു.കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഡോ സി.കെ ശ്യാമള അധ്യക്ഷത വഹിച്ചു. ഡോ. യു.കൃഷ്ണ കുമാരി, ഡോ ശശി രേഖ, ആന്റോ പി.എല്‍, പ്രശാന്ത് എന്‍.ആര്‍, ഡോ ശശിധര റാവു, എം.കൃ ഷണന്‍, പ്രജീഷ്‌കൃഷ്ണന്‍, വി. പി.ജോയ്, കോടോത്ത് നാരായണന്‍ നായര്‍, രഞ്ജു മാരാര്‍ മഡിയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സി.പി .വി വിനോദ് കുമാര്‍ സ്വാഗതവും ട്രഷറര്‍ സതി എസ്. നായര്‍ നന്ദിയും പറഞ്ഞു. ക്ലബ്ബാംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഓണപ്പൂക്കളമിട്ട് ഓണസദ്യ ഒരുക്കി. തുടര്‍ന്ന് കുട്ടികള്‍ക്ക് മിഠായിപെറുക്കല്‍, ബലൂണ്‍ റൈസ്, മുതിര്‍ന്നവര്‍ക്കായി കസേരക്കളി, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ രസകരമായ കളികള്‍ നടത്തി, തുടര്‍ന്ന് ഓണപ്പാട്ടുകളും, നാടന്‍ പാട്ടുകളും അവതരിപ്പിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനങ്ങളും നല്‍കി, പരിപാടികള്‍ക്ക് എന്‍. ശശിധരന്‍ നായര്‍, തമ്പാന്‍നിട്ടൂര്‍, കൃ ഷണമൂര്‍ത്തി, അംബിക ബാബുരാജ്, ശ്രീനിവാസ റാവു, രത്‌നാകരന്‍ നായര്‍, നാരായണന്‍കുട്ടി നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *