സൗത്തുല്‍ മഹബ്ബ മീലാദ് ഫെസ്റ്റ് സമാപിച്ചു ടീം സാന്‍സിബാര്‍ ജേതാക്കള്‍

കട്ടത്തടുക്ക: തഖ്വാ മസ്ജിദ് കമ്മറ്റിയും ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ സുന്നി മദ്‌റസ സംഘടിപ്പിച്ച സൌത്തുല്‍ മഹബ്ബ മീലാദ് ഫെസ്റ്റ്’ 24 സമാപിച്ചു. ടീം സാന്‍സിബാര്‍, ടീം അഗാദിര്‍ എന്നി ഗ്രൂപ്പുകളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സര പരിപായില്‍ പങ്കടുത്തു.ഖവാലി,ദഫ് മുട്ട്,മദ്ഹ് ഗാനം,പ്രസംഗം,ഹാന്‍്ക്രാഫ്റ്റ്,കുക്കിംഗ് വിതവുട്ട് ഫെയര്‍,ട്രാന്‍സലേഷന്‍,കഥ പറയല്‍ തുടങ്ങിയ മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. ടീം സാന്‍സിബാര്‍ 437 പോയിന്റ് നേടി ഒന്നാം സ്ഥാനവും(ലീഡര്‍സ് മുഹമ്മദ് രിഫായി, കദീജത്ത് ഫസ്‌ന), ടീം അഗാദിര്‍ 401 പോയിന്റ് നേടി രണ്ടാം സ്ഥാനവും(ലീഡര്‍സ് ഹാഷിര്‍,കദീജത്ത് അബഷീറ)കരസ്ഥമാകി.തഖ്വാ മസ്ജിദ് ജനറല്‍ സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ മുഖ്യ പ്രഭാഷണം നടത്തി. സദര്‍ മുഅല്ലിം ജുനൈദ് ഹിമമി സഖാഫി, ഫാറൂഖ് ഹിമമി സഖാഫി പ്രഭാഷണം നടത്തി. മീലാദ് കമ്മറ്റി ചെയര്‍മാന്‍ ഉമര്‍ സഖാഫി കൊംബോട് അധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങളള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് ഹിമമി സഖാഫി സ്വാഗതവും റസാക് മാസ്റ്റര്‍ കട്ടത്തടുക്ക നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *