കര്‍മ കുവൈറ്റ് കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് കാസറഗോഡ് ജില്ല 2023-2024 വര്‍ഷത്തെ കര്‍മ്മ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

21.09.2024 നു കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ചു, SSLC, പ്ലസ് 2, പരീക്ഷകളില്‍ വിജയം കൈവരിച്ച കര്‍മ്മ കുവൈറ്റ് / കര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.കര്‍മ്മ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീ വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ശ്രീ കെ പി ജയരാജന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപികയും,പ്രശസ്ത അഭിനേത്രിയും,സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സ്റും കൂടി ആയ ശ്രീമതി സി പി ശുഭ ടീച്ചര്‍ വിശിഷ്ട അഥിതി ആയി ചടങ്ങ് ഉത്ഘാടനം ചെയ്തു.18 കുട്ടികള്‍ അവാര്‍ഡിന് അര്‍ഹരായി. കര്‍മ്മ അംഗങ്ങള്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും, മോമെന്റൊയും ജേതാക്കള്‍ക്ക് സമ്മാനിച്ചു.കര്‍മ്മ ഉപദേശക സമിതി ചെയര്‍മാന്‍ മണികണ്ഠന്‍, ശ്രീമതി ശുഭ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ ജയരാജന്‍ നായര്‍ കര്‍മ്മയുടെ സ്‌നേഹോപഹാരം ആയി മൊമെന്റോ സമ്മാനിച്ചു.ശ്രീ. പവിത്രന്‍, മണികണ്ഠന്‍ കെ, വിനോദ് മുച്ചിലോട്ടു, അജിത് ബാരെ, സുരേഷ് പി പി, മുരളി മോലോത്ത് അജിത് കുമാര്‍, ബാലകൃഷ്ണന്‍ ഉദുമ, വിജയന്‍ കുന്നില്‍ ഷീബ രാജന്‍, എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.ശ്രീ വിനോദ് കുമാര്‍ യോഗത്തിന് നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *