ഒരു ഗവണ്‍മെന്റ് സ്ഥാപനത്തിന്റെ നവീകരണം ഒരു ക്ലബ്ബ് ഏറ്റെടുത്തത് നടത്തി ഉദ്ഘാടനത്തിന് സജ്ജമാക്കിയത് ജില്ലയ്ക്ക് തന്നെ അഭിമാനമാണെന്ന് കളക്ടര്‍ കെ.ഇമ്പശേഖര്‍. ഐ. എ. എസ്

വെള്ളിക്കോത്ത്: വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളിക്കോത്ത് പ്രവര്‍ത്തനമാരംഭിച്ച അജാനൂര്‍ പോസ്റ്റ് ഓഫീസ് കാലപ്പഴക്കത്താല്‍ നാശത്തിന്റെ വക്കില്‍ ആയിരുന്നു അജാനൂര്‍ പോസ്റ്റ് ഓഫീസ് തന്നെ ഇവിടെ നിന്നും നഷ്ടപ്പെടും എന്ന അവസ്ഥയില്‍ . ഇതിന്റെ നവീകരണ പ്രവര്‍ത്തി ഏറ്റെടുത്ത വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ബാത്‌റൂം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പോസ്റ്റ് ഓഫീസ് നവീകരിച്ച് ഉദ്ഘാടനം കഴിഞ്ഞിരിക്കുകയാണ്. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസ് നവീകരിച്ച പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ഉദ്ഘാടനത്തിന് നേതൃത്വം നല്‍കിയ വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ജില്ലയ്ക്ക് തന്നെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍,പി നാരായണന്‍കുട്ടി, പോസ്റ്റ് മാസ്റ്റര്‍ പി. രവീന്ദ്രന്‍, സബ് പോസ്റ്റ് മാസ്റ്റര്‍ ആനന്താശ്രമം തങ്കച്ചന്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കെ.മോഹനന്‍,ടോണി പൗലോസ് എന്നിവര്‍ സംസാരിച്ചു. അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടും നിര്‍മ്മാണ കമ്മിറ്റി കണ്‍വീനറുമായ ശിവജി വെള്ളിക്കോത്ത് സ്വാഗതവും സെക്രട്ടറി കെ. വി.ജയന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *