കെ വി അപ്പ പുരസ്‌കാരദാനവും അനുമോദനവും സംഘടിപ്പിച്ചു

രാജപുരം : പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ജീവിതനിഷ്ഠകളില്‍ തികഞ്ഞ ഗാന്ധിയനുമായിരുന്ന കാപ്പി വളപ്പില്‍ അപ്പയുടെ സ്മരണാര്‍ത്ഥം കേശവ്ജി സ്മാരക പൊതുജന വായനശാല ഏര്‍പ്പെടുത്തിയ രണ്ടാമത് സാമൂഹ്യസേവന പുരസ്‌കാരം കേരള പു രാവസ്തു -രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്നും പുരസ്‌കാര ജേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഏറ്റുവാങ്ങി.ഉദുമ എംഎല്‍എ അഡ്വ.സി.എച്ച് കുഞ്ഞമ്പു അദ്ധ്യക്ഷനായിരുന്നു. എ ഗോവിന്ദന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.പി.പത്മനാഭന്‍ മാസ്റ്റര്‍ പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം എ.വേലായുധന്‍ കൊടവലം, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡോ.പി.പ്രഭാകരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,കെ.വി.ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സംസ്ഥാനത്തെ മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് നേടിയ വി.വിജയകുമാര്‍, മികച്ച ഗൈഡ് കാപ്റ്റന്‍ അവാര്‍ഡ് നേടിയ എം വി.ജയ, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ബാലചലച്ചിത്ര താരം ബേബി ആവണി, നാഷണല്‍ മലയാളം ലിറ്ററേച്ചര്‍ ബുക്ക് പ്രൈസ് നേടിയ വേണുഗോപാല്‍ ചുണ്ണംകുളം എന്നിവരെ അനുമോദിച്ചു. അമ്പലത്തറ നാരായണന്‍, അജയന്‍ കാപ്പിവളപ്പില്‍, പി വി ജയരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഡ്വ.പി.നാരായണന്‍ സ്വാഗതവും ഗോപി മുളവന്നൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *