എടത്തോട് ശാന്ത വേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ഒരുമ ദ്യൂ ദിനസഹവാസ ക്യാമ്പ്‌ഫോക്ലോര്‍ അവാര്‍ഡ് ജേത്രി ഉമ്പിച്ചിയമ്മയെ ആദരിച്ചു

ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ മംഗലം കളി കലാകാരിയും കേരള ഫോക്ലോര്‍ അവാര്‍ഡ് ജേത്രിയുമായ ഉമ്പിച്ചിയമ്മയെ ആദരിച്ചു. പി ടി എ പ്രസിഡന്റ് വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബളാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോസഫ് വര്‍ക്കി പൊന്നാടയണിയിച്ച് ആദരിച്ചു. ഉമ്പിച്ചിയമ്മ സിനിമയില്‍ പാടിയ ഗാനം എല്ലാവര്‍ക്കും ഇഷ്ടമായി.സപ്തംബര്‍ 19, 20 തീയതികളിലായി നടന്ന ”ഒരുമ ”ദ്വിദിന സഹവാസ ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്യാമ്പിനെ ആകര്‍ഷകമാക്കി. സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും അതിന്റെ ഗുണഫലങ്ങളെ സുസ്ഥിരമായ സാമൂഹിക നിര്‍മ്മിതിക്ക് ഉപയോഗപ്പെടുത്താനുമള്ള ഒരു പദ്ധതിയാണ് സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം.

ബോധവല്‍ക്കരണക്ലാസ്സുകള്‍, ഫീല്‍ഡ് ട്രിപ്പ്, കാര്‍ഷിക ക്ലാസ്സ്,കര്‍ഷകനുമായി അഭിമുഖം, കായിക പരിശിലനം, സാന്ത്വനസ്പര്‍ശം,കള്‍ചറല്‍ പ്രോഗ്രാം, ക്യാമ്പ് ഫയര്‍ ,മാസ്ഡ്രില്‍,പ്രകൃതിയെ അറിയാന്‍ ,പ്രകൃതി നടത്തം, നാട്ടറിവു പാട്ടുകള്‍, പൂന്തോട്ട പരിപാലനം, ആരോഗ്യ ശുചിത്വപരിപാലനം എന്നിവ കുട്ടികളില്‍ അറിവു പകര്‍ന്നു നല്‍കി.ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ദ്വിദിന സഹവാസ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി എം ശ്രീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബിജു എം, പി ടി എ പ്രസിഡന്റ് വിജയന്‍,എസ് എം സി ചെയര്‍മാന്‍ മധു കോളിയാര്‍, എം പി ടി എ പ്രസിഡന്റ് ശ്രീലേഖാ, ശശിധരന്‍ , സതീശന്‍ , കൗസല്യ ചിഞ്ചു ജിനീഷ് എന്നിവര്‍ സംസാരിച്ചു.കോര്‍ഡിനേറ്റര്‍ പവിത്രന്‍ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *