അഴീക്കോടന്‍ ദിനാചരണവും പുരസ്‌കാര വിതരണവും നടന്നു

വെള്ളിക്കോത്ത്: അഴീക്കോടന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വെള്ളിക്കോത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 23 അഴീക്കോടന്‍ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും രണ്ടാമത് അഴീക്കോടന്‍ പുരസ്‌കാര വിതരണവും നടന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും അഴീക്കോടന്‍ പുരസ്‌കാര വിതരണവും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എം.പി യുമായ സി. എസ്.സുജാത നിര്‍വഹിച്ചു. പ്രമുഖ നാടകകൃത്തും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കരിവെള്ളൂര്‍ മുരളിയാണ് ഇത്തവണത്തെ അഴീക്കോടന്‍ പുരസ്‌കാരജേതാവ്. സി.എസ്.സുജാതയില്‍ നിന്ന് കരിവെള്ളൂര്‍ മുരളി പുരസ്‌കാരം ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ. പത്മാവതി അനുമോദിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹനന്‍, എം. പൊക്ലന്‍, സി. ബാലന്‍ മാസ്റ്റര്‍, പി. വി. കെ പനയാല്‍, കെ. സബീഷ്, മൂലക്കണ്ടം പ്രഭാകരന്‍, ദേവി രവീന്ദ്രന്‍, വി. വി. തുളസി, കെ. കൃഷ്ണന്‍ മാസ്റ്റര്‍, എം. ബാലകൃഷ്ണന്‍, ആലിങ്കാല്‍ ദാമോദരന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. വി. ജയന്‍ മാസ്റ്റര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം കെ.വി. അജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബിന്റെ വനിതാവേദി , ബാലവേദി പ്രവര്‍ത്തകര്‍ വിവിധ കലാപരിപാടികളും വയനാട് ഉണര്‍വ് നാടന്‍പാട്ട് കലാകേന്ദ്രത്തിന്റെ പകര്‍ന്നാട്ടം പരിപാടിയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *