കുറ്റവാളികളുടെ സംരക്ഷകനായി മുഖ്യമന്ത്രി മാറി ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍

രാജപുരം: കുറ്റവാളികളുടെ സംരക്ഷകനായി പിണറായി വിജയന്‍ മാറി ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍.ഭരണകക്ഷിയില്‍പെട്ട എംഎല്‍എ പി.വി അന്‍വര്‍ കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ നടക്കുന്ന അരാജകത്വത്തിന് എതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും നടത്തിയ ആരോപണങ്ങളെയെല്ലാം ഭീഷണി സ്വരത്തില്‍ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയത് കേരളത്തിലെ സ്വര്‍ണ്ണകടത്തും സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനം നടത്തുന്നവര്‍ക്ക് ഓശാന പാടുന്ന നിലപാടാണ്. ജാതിഭേദമന്യേ മുഴുവന്‍ വിശ്വാസികളുടെയും ഉത്സവമായ തൃശൂര്‍ പൂരം മുഖ്യമന്ത്രിയുടെയും,ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും, നേതൃത്വത്തില്‍ കലക്കിയതും കേരളത്തിലെ കുറ്റകൃത്യം ചെയ്യുന്ന മാഫിയ സംഘങ്ങള്‍ക്ക് മുഖ്യമന്ത്രിയും ഓഫീസും കൂട്ടുനില്‍ക്കുന്നതും കേരള സംസ്ഥാനം കുറ്റവാളികളുടെ താവളമാക്കി മാറ്റിയെന്നും ഡിസിസി പ്രസിഡന്റ് പി.കെഫൈസല്‍പറഞ്ഞു മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക.രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കുക.ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍ വല്‍ക്കരണം അവസാനിപ്പിക്കുക.വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കള്ളകണക്കുണ്ടാക്കി ഫണ്ട് തട്ടിപ്പിലൂടെ പണം ദുരുപയോഗം നടത്തിയ ഇടതു സര്‍ക്കാരിന്റ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി യുടെ ആഹ്വാനപ്രകാരം ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചുള്ളിക്കരയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി സി സി പ്രസിഡന്റ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു.കണ്ണൂര്‍ ഡിസിസി ജന സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍,ഡിസിസി വൈസ് പ്രസിഡന്റുമാരായ പി ജി ദേവ് ,ബി പി പ്രദീപ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജോമോന്‍ ജോസ്,വി ബാലകൃഷ്ണന്‍, എ കെ ജയിംസ് ,എം പി ജോസഫ് , ലക്ഷ്മി തമ്പാന്‍,പി കെ രാഘവന്‍, പി എ ആലി ,സണ്ണി ഇലവുങ്കാല്‍,വിനോദ് കപ്പിത്താന്‍,എം കെ മാധവന്‍ നായര്‍, ജോണി തോലംമ്പുഴ,മുരളി പനങ്ങാട്,സജി പ്ലാച്ചേരി,വി കെ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *