ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു

രാജപുരം : ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.

കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സ്‌കൂള്‍ മാനേജര്‍ ഫാ.ഡിനോ കുമ്മാനിക്കാട്ട്, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് വി ചാക്കോ, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ അജിത്ത്.

പഞ്ചായത്തംഗം കെ.ജെ.ജയിംസ്, ഹൊസ്ദുര്‍ഗ്ഗ് എ ഇ ഒ മിനി ജോസഫ്, രാജപുരം എസ് ഐ സി പ്രദീപ് കുമാര്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍കോഓര്‍ഡിനേറ്റര്‍ പി.മോഹനന്‍, ഹൊസ്ദുര്‍ഗ് ബിപിസി കെ രാജേഷ് ,എച്ച് എം ഫോറം സെക്രട്ടറികെ വി. രാജീവന്‍, രാജപുരം പ്രസ്‌ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, കള്ളാര്‍ എല്‍ പി സ്‌കൂള്‍ മാനേജര്‍ പി കെ സുബൈര്‍, പ്രധാനാധ്യാപകന്‍ റഫീഖ്, കെവിവിഇഎസ് മാലക്കല്ല് യൂണിറ്റ് പ്രസിഡന്റ് കെ.അഷറഫ്, സെന്റ് മേരീസ് എയുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.എ.സജി തുടങ്ങിയവര്‍ സംസാരിച്ചു.

മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍, കള്ളാര്‍ എഎല്‍പി സ്‌കൂള്‍ എന്നിവയുടെ ആതിഥേയത്വത്തിലാണ് ഉപജില്ലാ കലോത്സവം നടക്കുന്നത്. ഭാരവാഹികളായി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ (ചെയര്‍മാന്‍). മാലക്കല്ല് സെന്റ് മേരീസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.എ.സജി (ജനറല്‍ സെക്രട്ടറി). ഹൊസ്ദൂര്‍ഗ് എ ഇ ഒ മിനി ജോസഫ് (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *