വോളിബോളില്‍ മിന്നുന്ന വിജയവുമായി കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍

രാജപുരം : ഹോസ്ദുര്‍ഗ്ഗ് സബ്ബ് ജില്ലാ ഗെയിംസ് അസോസിയേഷന്‍ നടത്തിയ വോളിബോള്‍ മത്സരത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനവും, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കോടോത്ത് ഡോ. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മിന്നുന്ന വിജയം കരസ്ഥമാക്കി. കുട്ടികളുടെ അര്‍പ്പണ മനോഭാവം കൊണ്ട് മാത്രമാണ് ഈ വിജയം
കരസ്ഥമാക്കിയത് എന്ന് സ്‌കൂളിലെ കായികാദ്ധ്യാപകന്‍ കെ.ജനാര്‍ദ്ദനന്‍ സാക്ഷി പ്പെടുത്തി. ജില്ലാതല മത്സരത്തിലേക്ക് പത്ത് കുട്ടികള്‍തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *