മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും: സതീഷ് കൃഷ്ണ സെയ്ല്‍

ബെംഗ്‌ളൂരു : ലോറിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും ഉടന്‍ ഇതിനായി മൃതദേഹം അയക്കുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍ പറഞ്ഞു.മംഗ്‌ളൂരുവില്‍ വെച്ചാണ് ഡിഎന്‍എ പരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി മൃതദേഹം മംഗ്‌ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎല്‍എ വ്യക്തമാക്കി.ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ, ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേര്‍ക്കായി തിരച്ചില്‍ തുടരും. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് നാളെയും തിരിച്ചില്‍ തുടരുക. ‘നേരത്തെ ചിലര്‍ കരയിലാണ് മൃതദേഹമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ മണ്ണിടിഞ്ഞ് വീണ കരയില്‍ പരിശോധന നടത്തിയിരുന്നു. അന്നും നദിയിലാണ് മൃതദേഹമെന്നാണ് ഞങ്ങള്‍ പറഞ്ഞതെന്നും ‘എംഎല്‍എ കൂട്ടിച്ചേര്‍ത്തു.ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തുകയുണ്ടായി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ലോറിയടക്കം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *