ടൂറിസ സൗഹൃദമാക്കാന്‍ ക്‌ളീന്‍ പാലക്കുന്ന് പദ്ധതിക്ക് തുടക്കം

‘ക്ലീന്‍ ആന്‍ഡ് ബ്യൂട്ടി ഉദുമ’ പദ്ധതിയുടെ ഭാഗമായാണിത്
പാലക്കുന്ന് : ബേക്കല്‍ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷന്റെ മുഖ്യ കവാടമാണ് പാലക്കുന്ന് ടൗണ്‍. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാലെടുത്ത് വെക്കുന്ന ഇടമാണിത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഉദുമ പഞ്ചായത്തിലെ 6 കിലോമീറ്റര്‍ നീളം വരുന്ന തീരദേശത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായി 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു ഉദുമ ബീച്ച് ടൂറിസം പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങി. അതിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ ഡി പി ആര്‍ അനുസരിച്ചുള്ള അനുബന്ധമായി ‘ക്ലീന്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ ഉദുമ’ പദ്ധതിയുടെ ഭാഗമായാണ് ക്ളീന്‍ പാലക്കുന്നിന് തുടക്കമിടുന്നത്. കോട്ടിക്കുളം ഗവ.യു. പി.സ്‌കൂള്‍ മുതല്‍ ബേക്കല്‍ പാലസ് ഹോട്ടലിന് തൊട്ടരികെ വരേയും കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്‍ ഗേറ്റ് മുതല്‍ അംബിക ഓഡിറ്റോറിയം വരെയും വൃത്തിയും വെടിപ്പുമുള്ള നഗരമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

പ്രവര്‍ത്തനങ്ങള്‍

ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്ന പണി ആരംഭിച്ചിട്ടുണ്ട്.ശുചീകരണത്തിനാണ് മുന്‍തൂക്കം.പൊതുസ്ഥലങ്ങളില്‍ മാലിന്യത്തിനായി
ചവറ്റുതൊട്ടികള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കിങ് ക്രമീകരണം, ഇരിപ്പിടങ്ങള്‍, അലങ്കാര വിളക്കുകള്‍, കുടിവെള്ള സൗകര്യം, നിരീക്ഷണ കാമറകള്‍, വൈഫൈ എന്നിവയാണ് ക്ലീന്‍ പാലക്കുന്നിന്റെ ഭാഗമായി ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍. വ്യാപാരികള്‍, ഓട്ടോ, ടാക്‌സി, ടെമ്പോ, ചുമട്ടുതൊഴിലാളികള്‍, നാട്ടിലെ വിവിധ ക്ലബ്ബുകള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍, ക്ഷേത്ര, മസ്ജിദ് കമ്മിറ്റികളുടെയും സമാന മനസ്‌കരുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ഈ സൗന്ദര്യവത്ക്കരണത്തിനായി വിവിധ ബാങ്കുകളുടെയും വന്‍കിട സ്ഥാപനങ്ങളുടെയും സിഎസ്ആര്‍ ഫണ്ടുകളും ഉപയോഗിച്ച് ജനകീയമായും സുതാര്യമായും നടപ്പാക്കുന്ന ക്ലീന്‍ പാലക്കുന്ന് പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത് സമിതിയുടെ കീഴില്‍ കമ്മിറ്റിയും രൂപീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍, വാര്‍ഡ് അംഗങ്ങളായ സൈനബ അബൂബക്കര്‍, യാസ്മിന്‍ റഷീദ്, വിനയകുമാര്‍, ജലീല്‍ കാപ്പില്‍, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, കോട്ടിക്കുളം ജുമാ മസ്ജിദ് പ്രസിഡന്റ് കാപ്പില്‍ പാഷ, പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍ എന്നിവര്‍ക്ക് പുറമെ പാലക്കുന്നില്‍ കുട്ടി (ചെയ.), എം. എസ്. ജംഷീദ് (വര്‍ക്കിംഗ് ചെയ.), മുരളി പള്ളം, ശശി ലയ്ത്ത്, ശശി വടക്ക് വീട്, ശശി ചാപ്പയില്‍(വൈ. ചെയ.) ദിവാകരന്‍ ആറാട്ടുകടവ് (കണ്‍വീനര്‍)), വസിം പാലക്കുന്ന്, അച്യുതന്‍ കൊട്ടയാട്ട്, ഗിരീശന്‍(ജോ. കണ്‍.), പ്രമോദ് മൂകാംബിക (ട്രഷറര്‍) എന്നിവരും കമ്മിറ്റിയുടെ നേതൃത്വത്തിലുണ്ട്. 29ന് പാലക്കുന്നില്‍ പൊതു ശുചീകരണത്തിലും ഒക്ടോബര്‍ ഒന്നിന് വൈകീട്ട് 6ന് ശുചിത്വദീപം തെളിയിക്കലും നടത്തും.പാലക്കുന്നിനെ ശുചിത്വ നഗരമാക്കിമാറ്റാനുള്ള ഈ സംരംഭത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി . ലക്ഷ്മി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *