‘ഭവനരഹിതര്‍ക്ക് വീട്’ ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതിക്ക് കീഴില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് നിര്‍മ്മിച്ചു നല്‍കുന്ന പുതിയ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നു

വേലാശ്വരം : അഗതികള്‍ക്കും അശ രണര്‍ക്കും നിരാലമ്പവര്‍ക്കും എന്നും കൈത്താങ്ങായി നില്‍ക്കുന്ന പ്രസ്ഥാനമാണ് ലയണ്‍ സ് ക്ലബ്ബ്. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ‘ഹോം ഫോര്‍ ഹോംലെസ് ‘ (ഭവന രഹിതര്‍ക്ക് വീട് ) പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താവായ എ. ഇന്ദുവിന് വേലാശ്വരത്ത് പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടത്തി. ലയണ്‍സ് പ്രസ്ഥാനത്തിന്റെ ഡിസ്ട്രിക്ട് 318 -ഇ യുടെ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ കെ. ശ്രീനിവാസ് ഷേണായി തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ്ബ് സാമൂഹിക ക്ഷേമത്തിനായുള്ള പദ്ധതികളില്‍ എന്നും മുന്നില്‍ തന്നെയാണെന്നും അതിനായി സമൂഹം നല്‍കുന്ന അചഞ്ചലമായ പിന്തുണയ്ക്ക് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍
പി.ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ശ്രീകണ്ഠന്‍ നായര്‍, ക്യാബിനറ്റ് അഡൈ്വസര്‍ ലയണ്‍ ബി. ആര്‍. ഷേണായി, ക്ലബ്ബ് സി.എം.ഒ ലയണ്‍ എന്‍.അനില്‍ കുമാര്‍, അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി പി. വി. രാജേഷ്, ലയണ്‍സ് ഹോം ഫോര്‍ ഹോംലെസ്സ് കമ്മിറ്റി മെമ്പര്‍ എഞ്ചിനീയര്‍ ബിജു കൃഷ്ണന്‍, ക്ലബ്ബ് ജോയിന്റ് സെക്രട്ടറി മധു മഠത്തില്‍, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, പി. കെ. പ്രകാശന്‍, എസ്. ഗോവിന്ദരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശാശ്വതമായ പാര്‍പ്പിട പരിഹാരങ്ങള്‍ ലക്ഷ്യമിട്ട്, ഭവനം ആവശ്യമുള്ള കുടുംബങ്ങളെ സഹായിക്കാനുള്ള ലയണ്‍സ് ക്ലബ്ബിന്റെ വലിയ ദൗത്യത്തിന്റെ ഭാഗമാണ് ഈ സംരംഭം. ശ്രീമതി എ.ഇന്ദുവിന്റെ പുതിയ വീടിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും പദ്ധതി പൂര്‍ത്തിയാകുന്നതുവരെ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് മേല്‍നോട്ടം വഹിക്കുന്നത് തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *