കാഞ്ഞങ്ങാട് ശ്രുതി ഓര്‍ക്കസ്ട്ര പുല്ലൂര്‍ പെരിയ ബഡ്‌സ് സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

പെരിയ: സംഗീതരംഗത്തും സ്വാന്ത്വന രംഗത്തും കാരുണ്യ രംഗത്തും നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്ടെ ശ്രുതി ഓര്‍ക്കസ്ട്ര തങ്ങളുടെ ഇപ്രാവശ്യത്തെ ഓണാഘോഷം വേറിട്ടതാക്കി മാറ്റി. പുല്ലൂര്‍ പെരിയ ബഡ്‌സ് സ്‌കൂളിലെ കുട്ടികളോട് ഒന്നിച്ച് ആടിയും പാടിയും വിവിധ പരിപാടികളോടെ നടത്തിയ ഓണാഘോഷം കുരുന്ന് മനസ്സുകളില്‍ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദാക്ഷന്‍ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രുതി ഓര്‍ഗസ്ട്ര ഗ്രൂപ്പ് പ്രസിഡണ്ട് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ, ശ്രുതിഓര്‍ക്കസ്ട്ര അംഗങ്ങളായ ബാലന്‍, ഗീത തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കരുണാകരന്‍ സ്വാഗതവും ബാബു കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശ്രുതി ഓര്‍ഗനയുടെ അഡ്മിന്‍ കരുണാകരന്റെ നേതൃത്വത്തില്‍ 25 ഓളം കലാകാരന്മാര്‍ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന് പരിപാടിയെ വേറിട്ടതാക്കി മാറ്റി .ഒപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *