സംസ്ഥാനപാത നവീകരണ അനാസ്ഥയ്‌ക്കെതിരെ നടത്തുന്ന ഉപവാസ സമരത്തിന് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് രാജപുരം ഫോറോനാ പിന്തുണ പ്രഖ്യാപിച്ചു

രാജപുരം : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. മലയോര മേഖലയോട് കാണിക്കുന്ന ഈ അനാസ്ഥയ്‌ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജപുരം ഫോറോനാ പ്രസിഡന്റ് ഒ സി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊറോന വികാരി റവ. ഫാ. ജോസ് അരീച്ചിറ, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ഫിലിപ്പ് കൊട്ടോടി, റീജിണല്‍ വൈസ് പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത്,ഫൊറോന സെക്രട്ടറി സിജു ചാമക്കാല യില്‍ , തോമസ് അഞ്ചുകണ്ടത്തില്‍, ബേബി ചെട്ടിക്കത്തോട്ടം, ബിജു ഇലവു ങ്കച്ചാലില്‍, ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *