സ: യു ബാലകൃഷ്ണന്‍ നുസ്മരണം സംഘടിപ്പിച്ചു

നീലേശ്വരം : സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ചിലെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സ: യു ബാലകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുന്‍ കേന്ദ്രകമ്മിറ്റി അംഗം സ: പി കരുണാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മൂലപ്പള്ളി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള എന്‍ഡോവ്‌മെന്റ് ശ്രീനന്ദ എം ന് നല്‍കി. യോഗത്തില്‍ നീലേശ്വരം ലോക്കല്‍ സെക്രട്ടറി സ: എവി സുരേന്ദ്രന്‍, പുതുക്കൈ ലോക്കല്‍ കമ്മിറ്റി അംഗം സ:കെ. രവീന്ദ്രന്‍, എ തമ്പാന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സബിന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി അജേഷ് . എം സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *