ദ്വാത്രിംശത് വിനായക കല്പ സര്‍വ്വമംഗള മഹായജ്ഞത്തിനൊരുങ്ങി അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രം

രാജപുരം : ദ്വാത്രിംശത് വിനായക കല്പ സര്‍വ്വമംഗള മഹായജ്ഞത്തിനൊരുങ്ങി അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേ ത്രം. അഖില കേരള തന്ത്രിസമാ ജത്തിന്റെയും ബേളൂര്‍ മഹാശി വക്ഷേത്ര സംരക്ഷണസമിതിയു ടെയും നേതൃത്വത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി ക്ഷേ ത്രത്തില്‍ മഹായജ്ഞവും നക്ഷത്രവനവും ഒരുക്കുന്നത്. ശനിയാഴ്ച രാവിലെ 7 മണിക്ക് മഹായജ്ഞത്തിന് തുടക്കമാകും. സംസ്ഥാനത്തെ പ്രധാന താന്ത്രികാചാര്യന്‍മാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നക്ഷത്ര അധിദേവത പൂജ, നക്ഷ ത്ര ഇഷ്ടദേവത പൂജ, സംത്സംഗം , എന്നിവ നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് കലാപരിപാടികള്‍. നാലിന് ആദരിക്കലും അനുമോ ദനവും. ചടങ്ങില്‍ ദ്വാത്രിംശത് വിനായക കല്പ പുരസ്‌ക്കാരം ഉളിയത്ത് വിഷ്ണു വാഴുന്നവര്‍ക്ക് സമ്മാ നിക്കും. തുടര്‍ന്ന് തിരുവാതിരകളി, ഭജന എന്നിവ അരങ്ങേറും.

വൈകുന്നേരം ആറിന് ഭഗവതിസേവ. ശനിയാഴ്ച രാവിലെ 7 മണി മുതല്‍ പൂജാ പഠിതാക്കള്‍, വിചാ രസത്രം അന്തര്‍ജന സഭ, സംസ്‌കൃതപഠനം, ജ്യോതിഷപഠനം, വേദ പഠനം തുടങ്ങിയ ഗ്രൂപ്പുകളുടെ സംഗമം, പൂജ, ഹോമം എന്നിവയും നടക്കും.ഞായറാഴ്ച രാവിലെ ഏഴിന് വൃക്ഷപൂജ. നക്ഷത്രവനമൊരുക്കു ന്നതിന്റെ ഭാഗമായി ജന്മനക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള വൃ ക്ഷത്തൈകള്‍ എട്ട് മണിക്ക് ക്ഷേത്രപ രിസരത്ത് നടും.പ്രകൃതി ആരാധനയൊപ്പം അന്യംനിന്നുപോകുന്ന വൃക്ഷങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടാ ണ് തന്ത്രിസമാജവും ക്ഷേത്രസംരക്ഷണ സമിതിയും നക്ഷത നമൊരുക്കുന്നത്. തുടര്‍ന്ന് 10- മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഖില കേരള തന്ത്രി സമാജം ഉത്തരമേഖലാ വാര്‍ഷി കസമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യ മായാണ് ഇത്തരത്തില്‍ മഹായ ജ്ഞവും വൃക്ഷപൂജയും നടത്തു ന്നതെന്ന് ഭാരവാഹികള്‍ പത്രസ മ്മേളനത്തില്‍ അറിയിച്ചു. തന്ത്രി സമാജം ഉത്തരമേഖലാ സെക്രട്ടറി എടക്കഴിപ്പുറം ശ്രീരാ മന്‍ നമ്പൂതിരി, യജ്ഞത്തിന്റെ സഹരക്ഷാധികാരി രാംദാസ് വാഴുന്നവര്‍, ക്ഷേത്രംസെക്രട്ടറി പി അശോകന്‍, പി കൃഷ്ണന്‍ ഏളാടി , എം സത്യനാഥന്‍, എം പുഷ്പ, ഓമന ബാലകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തിപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *