മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: 31 വരെ അപേക്ഷിക്കാം

        സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ,               സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദർ തെരേസ സ്കോളര്‍ഷിപ്പ് സ്കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചു.  

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാർക്കും) ,സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  15,000/-രൂപയാണ് സ്കോളര്‍ഷിപ്പായി അനുവദിക്കുന്നത്. ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നേഴ്സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോ ഹാജരാക്കണം. യോഗ്യതാ പരീക്ഷയിൽ 45% മാര്‍ക്കോ അതിലധികം മാർക്കോ നേടിയിരിക്കണം.ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ  വാര്‍ഷിക വരുമാനമുളള  എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവര്‍ക്കും/രണ്ടാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്കോളർഷിപ്പിനായി  അപേക്ഷിക്കാം.  scholarship.minoritywelfare.kerala.gov.in എന്നലിങ്കിൽ നേരിട്ടോ അല്ലെങ്കിൽ www.minoritywelfare.kerala.gov.in – എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂലിങ്ക് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2300524, 0471- 2300523.

Leave a Reply

Your email address will not be published. Required fields are marked *