രാജപുരം: ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ഐ സി എ ആര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രവും കാസറഗോഡ് സി. പി. സി ആര്‍. ഐ യും ചേര്‍ന്ന് എസ്. സി, എസ്. ടി വിഭാഗത്തിന് അത്യുല്പാദന ശേഷിയുള്ള തെങ്ങ്, കമുക്, തൈകള്‍ വിതരണം ചെയ്തു. ഫാര്‍മേഴ്‌സ് കമ്പനി ചെയര്‍മാന്‍ ബി.രത്നാകരന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കള്ളാര്‍ പഞ്ചായത്തംഗം വനജ ഐത്തു അധ്യക്ഷത വഹിച്ചു.കമ്പനി സി.ഇ.ഒ രജനി സുമേഷ് മുഖ്യ പ്രഭാഷണം നടത്തി. കൃഷിവിജ്ജാന്‍ കേന്ദ്രത്തിലെ ഡോ : ആര്‍.പാണ്ഡുവും എ.സി പ്രോഗ്രാം കോ- ഓഡിനേറ്ററും ഡോ. ദിനേഷ് കുമാര്‍ യാദവ് എസ്.ടി പ്രോഗ്രാം കോ ഓഡിറ്റേര്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.
കള്ളാര്‍ പഞ്ചായത്തിലെ എസ് സി. എസ്. ടി. പ്രൊമേട്ടര്‍മാരായ ശ്രുതി ശങ്കര്‍, ഡാലിയ ഡാനിയല്‍, ദിനേശ് എന്നിവര്‍ നേതൃത്വം വഹിച്ചു.പഞ്ചായത്തംഗം ബി.അജിത്ത് കുമാര്‍ സ്വാഗതവും
കമ്പനി ഡയറക്ടര്‍ എച്ച് ലക്ഷ്മണഭട്ട് നന്ദിയുംപറഞ്ഞു.