മുന്‍ എം എല്‍ എ കെപി കുഞ്ഞികണ്ണന്റെ നിര്യാണത്തില്‍ പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഭരണസമിതി യോഗം അനുശോചനം രേഖപ്പെടുത്തി.

രാജപുരം: മുന്‍ എം എല്‍ എയും കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ സഹകാരിയുമായ കെ പി കുഞ്ഞികണ്ണന്റെ നിര്യാണത്തില്‍ പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഭരണസമിതി യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധാ സുകുമാരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡയറക്ടര്‍മാരായ ജോണി തോലംപുഴ, എന്‍ ചന്ദ്രശേഖരന്‍ നായര്‍, അജി ജോസഫ്, സംഘം സെക്രട്ടറി ടി.ജി കവിത എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *