ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടില്‍ വന്ന യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭര്‍ത്താവ്. കര്‍ണാടകയിലെ ബീദറിലാണ് സംഭവം. ബംബലാഗി ഗ്രാമത്തില്‍ ഏരപ്പ സാരെപ്പ വീര്‍ഷെട്ടിയുടെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27 കാരനായ സുനില്‍ ബാബുറാവുവിനെ വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വ്യാഴാഴ്ച യുവതിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു സുനില്‍.
ജോലിയ്ക്കായി പുറത്തു പോയിരുന്ന ഏരപ്പ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു. സുനിലിനെ മണ്ണഖേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബീദറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഏരപ്പയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ബീദര്‍ എസ് പി പ്രദീപ് ഗുണ്ടി പറഞ്ഞു.