വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി: ഭാര്യ വെന്തു മരിച്ചു, രണ്ട് മക്കള്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി: ഗൃഹനാഥന്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് ഭാര്യ വെന്തുമരിച്ചു. ഗൃഹനാഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്. പുളിയനം സ്വദേശി എച്ച് ശശിയാണ് വീടിന് തീയിട്ടത്. വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശശിയുടെ ഭാര്യ സുമി തീപ്പൊള്ളലേറ്റ് മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *