പാണത്തൂര്‍ ശുഹദാ ഹുബ്ബുറസൂല്‍ കോണ്‍ഫ്രന്‍സ് 24 മീലാദ് സന്ദേശ യാത്രയ്ക്ക് ചുള്ളിക്കരയില്‍ നിന്നും പ്രൗഢമായ തുടക്കം

രാജപുരം: പാണത്തൂര്‍ ശുഹദാ ഹുബ്ബുറസൂല്‍ കോണ്‍ ഫ്രന്‍സിന്റെ ഭാഗമായി നടക്കുന്ന മലയോര മേഖല മീലാദ് സന്ദേശ റാലി ഇന്ന് രാവിലെ ചുള്ളിക്കരയില്‍ തുടക്കമായി. രാവിലെ 11 മണിക്ക് ജാഥ നായകന്‍ അസ്അദ് നഈമിയുടെ നേതൃത്വത്തില്‍ പരിപാടി എസ്, വൈ, എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റാഷിദ് ഹിമമി മുഖ്യ പ്രഭാഷണം നടത്തി . രാജപുരം പ്രസ്സ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി വീശിഷ്ടാതിഥിയായി സംസാരിച്ചു. അബ്ദുല്ല ഹാജി അയ്യങ്കാവ് പതാക കൈമാറി. ഷിഹാബുദീന്‍ അഹ്‌സനി, നൗഷാദ് ചുള്ളിക്കര, സുബൈര്‍ പടന്നക്കാട്, ശുഐബ് സഖാഫി,എന്നിവര്‍ പ്രസംഗിച്ചു .ഇന്ന് വൈകിട്ട് 4ന് പാണത്തൂരില്‍ ടൗണ്‍ റാലിയോടെ സമാപിക്കും. സമാപനത്തില്‍ പാണത്തൂരില്‍ മെഗാ ദഫ് പ്രോഗ്രാം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *