കോട്ടിക്കുളത്ത് പരശുവിനും ഏറനാടിനും സ്റ്റോപ്പ് വേണം

പാലക്കുന്ന് : ബേക്കല്‍ ടൂറിസത്തിന്റെ പ്രവേശന കവാടമായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ പരശുറാം, ഏറനാട് വണ്ടികള്‍ക്ക് സ്റ്റോപ്പും നിര്‍ത്തലാക്കിയ റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കാനും നടപടി വേണമെന്ന് ഉദുമ കിഴക്കേ വീട് തറവാട് പൊതുയോഗം ആവശ്യപ്പെട്ടു.മാനേജിങ്ങ് ട്രസ്റ്റി എച്ച്. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.കെ.വി. കുഞ്ഞിരാമന്‍, നാരായണന്‍ കിഴക്കേവീട്, ബാലകൃഷ്ണന്‍ കണ്ണംവയല്‍, അച്യുതന്‍ പൊളിയപ്പുറം, ദാമോദരന്‍ മണിയങ്ങാനം,രാജന്‍ പെരിയ, എച്ച്. ഹരിഹരന്‍, നാരായണന്‍ കൂവത്തൊട്ടി, കമലക്ഷന്‍ പെരിയ, എന്‍. വി. കുമാരന്‍, എച്ച്. വിശ്വംഭരന്‍, എച്ച്. വേലായുധന്‍, ശാന്ത, രുഗ്മിണി എന്നിവര്‍ പ്രസംഗിച്ചു.എസ് എസ് എല്‍ സി, പ്ലസ് 2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ തറവാട് അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *