മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ന് ബളാം തോട് വെച്ച് ഏകദിന ഉപവാസവും, ചക്രസ്തംഭന സമരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളറിയിച്ചു

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി മലനാട് വികസന സമിതി. ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ ബളാംതോട് വെച്ച് രാവിലെ 9.50 മുതല്‍ പത്ത് മിനിട്ട് ചക്ര സ്തംഭന സമരവും തുടര്‍ന്ന് ഏകദിന ഉപവാസ സമരവും നടത്തും.
മലയോരപഞ്ചായത്തുകളായ കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍ പഞ്ചായത്തുകളുടെ മോചന പോരാട്ടമായി ഉള്‍ക്കൊണ്ടുകൊണ്ട് മുഴുവന്‍ജനങ്ങളുടെയുംപിന്തുണയും,സഹായസഹകരണവുംഅഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ബളാംന്തോട് നടക്കുന്ന ഏകദിന ഉപവാസവും ചക്രസ്തംഭന സമരവും ഡോ. സിനോഷ് സക്കറിയാച്ചന്‍ ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷിനോജ് ചാക്കോ, അഡ്വ. സരിത ബാബു, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, രാജപുരം ഫെറോന വികാരി റവ:ഫാദര്‍ ജോസ് അരിച്ചിറ ,കള്ളാര്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ്മാര്‍, വിവിധ സംഘടനകളുടെയും, ക്ലബ്ബുകളുടെയും ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ആര്‍ സൂര്യനാരായണ ഭട്ട് അധ്യക്ഷതവഹിക്കും.
ഒക്ടോബര്‍ 7 നു ശേഷം മലനാട് വികസന സമിതി പ്രതിനിധികള്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കിഫ്ബി ഡയറക്ടര്‍ അബ്രഹാം, കിഫ്ബി ടെക്‌നിക്കല്‍ ചീഫ് എന്നിവരെ കണ്ട് സംസ്ഥാനപാതയുടെ നവീകരണം അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടും. തുടര്‍നടപടികള്‍ നീട്ടിക്കൊണ്ടു പോയാല്‍ മലയോര ജനതയെ ഒന്നടങ്കം തെരുവിലറക്കി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ മലനാട് വികസന സമിതി ഭാരവാഹികളായ ആര്‍ സൂര്യനാരായണ ഭട്ട്, കെ ജെ സജി, ബി അനില്‍കുമാര്‍, അജി ജോസഫ്, ആര്‍ സി രജനീദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *