ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പത്താം വാര്‍ഡ് സമ്മേളനം രാജപുരം വ്യാപാര ഭവനില്‍ നടന്നു

രാജപുരം:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പത്താം വാര്‍ഡ് സമ്മേളനം രാജപുരം വ്യാപാര ഭവനില്‍ നടന്നു. വാര്‍ഡ് പ്രസിഡന്റ് ഒ സി ജെയിംസ്‌ന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ മുഖ്യ പ്രഭാഷണംനടത്തി.വാര്‍ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ആദരിച്ചു. വി കെ ബാലകൃഷ്ണന്‍,എം യു തോമസ്, ജോണി പെരുമാനൂര്‍,ബേബി പാലത്തിനാടി,സജി മണ്ണൂര്‍, റോയിആശാരിക്കുന്നില്‍,ഇ കെ ഗോപാലന്‍,പിസി തോമസ്,ബേബി ജോസഫ്,വിനോദ് ഇടക്കടവ്,അഖില്‍ തോമസ്, ലീല ഗംഗാധരന്‍, മാര്‍ട്ടിന്‍ എബ്രഹാം, വനജ ഐത്തു എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് ജനറല്‍ സെക്രട്ടറി ജോയ് കൊട്ടുപള്ളി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലീലാമ്മ സ്വാഗതവും രാജു പൂഴിക്കാല നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *