‘ക്ഷേത്രങ്ങള്‍ നവരാത്രി ഉത്സവ ആഘോഷത്തിന്റെ ഒരുക്കത്തില്‍’ ആഘോഷങ്ങള്‍ 3 മുതല്‍ 13 വരെ മഹാനവമിയും ,വിജയദശമിയും വിശേഷ ദിനങ്ങള്‍

പാലക്കുന്ന് : ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒക്ടോബര്‍ 3ന് തുടങ്ങുന്ന ആഘോഷം 13ന് വിജയദശമി നാളില്‍ സമാപിക്കും.നവരാത്രിയിലെ വാഹന -ആയുധ -ഗ്രന്ഥ പൂജകളും വിദ്യാരംഭവും ഇതിന്റെ ഭാഗമായി ഏറെ പ്രധാന്യമുള്ളതാണ്.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം :എല്ലാ ദിവസവും രാവിലെ ലളിതാ സഹസ്രനാമ പാരായണവും സന്ധ്യാദീപത്തിന് ശേഷം ക്ഷേത്ര ഭണ്ഡാരവീട് പടിഞ്ഞാറ്റ തിരുനടയില്‍ വിവിധ ഭജന സമിതികളുടെ ഭജനയും ഉണ്ടാകും.ഭജന നടത്തുന്നവരും തീയതിയും:3ന് ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ഭജന സമിതി,4ന് പുല്ലൂര്‍ മാക്കരംകോട് ധര്‍മശാസ്ത ക്ഷേത്ര ഭജന സമിതി,5ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജന സമിതി,6ന് കല്യാശ്ശേരി കൃഷ്ണന്‍ നമ്പ്യാര്‍ ഭാഗവതര്‍ സ്മാരക സംഗീത സഭ സമ്പ്രദായ ഭജന്‍സ്, 7ന് ഉദുമ ശിവദര്‍ശന ഭജന്‍സ്, 8ന് കളനാട് തൊട്ടിയില്‍ ലക്ഷ്മി നാരായണപുരം രക്തേശ്വരി ക്ഷേത്ര ഭജന സമിതി, 9ന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭജന സമിതി , 10ന് അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭജന സമിതി, 11ന് കാസര്‍കോട് സ്വരലയ ഓര്‍ക്കസ്ട്ര, 12ന് പാലക്കുന്ന് ക്ഷേത്ര ഭജന സമിതി.6ന് ഉച്ചയ്ക്ക് 2 മുതല്‍ ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രാദേശിക മാതൃസമിതികളുടെ നൃത്ത പരിപാടികള്‍.12ന് മഹാനവമി നാളില്‍ രാവിലെ 7 മുതല്‍ വാഹനപൂജ. തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്ന് ടീം ഓറഞ്ചിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പുലിക്കളി അരങ്ങേരും.13ന് വിജയദശമി നാളില്‍ 7.30 മുതല്‍ 9.30 വരെ വിദ്യാരംഭം. ധനവും വിദ്യയും ചേര്‍ന്ന സങ്കല്പമാണ് പാലക്കുന്നമ്മ എന്ന വിശ്വാസം ഇവിടത്തെ വിദ്യാരംഭത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. തുടര്‍ന്ന് അംബിക കലാകേന്ദ്രം വിദ്യാര്‍ഥികളുടെ സംഗീത പഠനം ആരംഭം. ഉച്ചയ്ക്ക് 3ന് അംബിക കലാകേന്ദ്രം നൃത്ത വിദ്യാര്‍ഥികളുടെ അരങ്ങേറ്റം. സംഗീതം, നൃത്തം, ഉപകരണ സംഗീതം ക്ലാസ്സുകളിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം രാവിലെ മുതല്‍ തുടങ്ങും.എഴുത്തിനിരുത്തേണ്ടവര്‍ക്ക് ഓഫീസില്‍ നേരിട്ടും വാട്‌സാപ്പ് നമ്പറിലും മുന്‍കൂട്ടി പേര് നല്‍കാവുന്നതാണ്.9447449657, 9447400275.

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം :ഉത്സവ ദിവസങ്ങളില്‍ വൈകുന്നേരം 7 മുതല്‍ 9 വരെ വിവിധ ഭജന സമിതികള്‍ ഭജന നടത്തും.3ന് ഉദയമംഗലം ക്ഷേത്രം ഭജനസമിതി, 4ന് പള്ളം തെക്കേക്കര അയ്യപ്പമന്ദിര ഭജന സമിതി, 5ന് ബേക്കലം കുറുംബ ഭഗവതി ക്ഷേത്രം ഭജന സമിതി, 6ന് ബേവൂരി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതി, 7ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭജന സമിതി, 8ന് ഉദുമ പടിഞ്ഞാര്‍ അയ്യപ്പമന്ദിര ഭജന സമിതി, 9ന് പടിഞ്ഞാര്‍ ഒദവത്ത് തെരുവത്തമ്പലം ചൂളിയാര്‍ ഭഗവതി ക്ഷേത്ര ഭജന സമിതി,10ന് ഉദയമംഗലം ക്ഷേത്ര ഭജന സമിതി, 11ന് ബാര അംബാപുരം ഭഗവതി ക്ഷേത്ര ഭജന സമിതി, 12ന് കളനാട് അമരാവതി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതി.10ന് സപ്തമി നാളില്‍ പൂജവെപ്പ്, 11ന് ദുര്‍ഗാഷ്ടമി, 12ന് മഹാനവമി നാളില്‍ വാഹനപൂജ, 13 ന് വിജയദശമി നാളില്‍ രാവിലെ 8 മുതല്‍ കുട്ടികളെ എഴുത്തിനിരുത്തല്‍.പൂജക്കുള്ള ഗ്രന്ഥങ്ങള്‍ 10ന് വൈകുന്നേരം 6 നകം എത്തിക്കണം.വാഹന പൂജയ്ക്കും വിദ്യാരംഭത്തിനും മുന്‍കൂട്ടി പേര് നല്‍കാവുന്നതാണ്. കടുംപായസ നിവേദ്യത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു. 9447722557.

കളനാട് കാളികദേവി ക്ഷേത്രം: അരവത്ത് കെ.യു. പദ്മനാഭ തന്ത്രി കാര്‍മികത്വം വഹിക്കും ഉത്സവനാളുകളില്‍ വൈകുന്നേരം 7 മുതല്‍ വിവിധ സംഘങ്ങളുടെ ഭജന ഉണ്ടായിരിക്കും.3ന് അംബാപുരം ഭഗവതി ക്ഷേത്രം,4ന് കാളികാദേവി ക്ഷേത്ര ഭജന സമിതി, 5ന് കളനാട് അമരാവതി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതി, 6ന് അച്ചേരി മഹാവിഷ്ണു ക്ഷേത്ര ഭജന സമിതി, 7ന് കളനാട് തൊട്ടിയില്‍ ലക്ഷ്മി നാരായണപുരം രക്തേശ്വരി ക്ഷേത്ര ഭജന സമിതി, 8ന് പള്ളിപ്പുറം ധര്‍മശാസ്ത ഭജന സമിതി, 9ന് ചന്ദ്രഗിരി ചാത്തന്‍കൈ ചന്ദ്രശേഖര ക്ഷേത്ര ഭജനസമിതി, 10ന് വിഷ്ണുപ്പാറ ധര്‍മശാസ്താ ഭജന സമിതി, 11ന് തെക്കേക്കര പള്ളം അയ്യപ്പമന്ദിര ഭജന സമിതി.12ന് മഹാനവമി നാളില്‍ രാത്രി 7.30ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നിന്ന് കുംഭകലശ എഴുന്നള്ളത്ത് ഘോഷയാത്ര പാലക്കുന്ന്, ഉദുമ വഴി ക്ഷേത്രത്തിലെത്തും.9.30ന് മാവിളക്ക് ഉത്സവം.13ന് വിജയദശമി നാളില്‍ രാവിലെ 10ന് കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്ര ഭജനസമിതിയുടെ ഭജന. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം സവിശേഷമായ ബട്ട്‌ളസേവ നടക്കും.14ന് ഉച്ചയ്ക്ക് ഗുളികന്‍ കോലം കെട്ടിയാടും. ബട്ട്‌ളസേവ (ഗുരുസി പൂജ) നേര്‍ച്ചയായി നടത്തുന്നവര്‍ മുന്‍കൂട്ടി പേര് നല്‍കണം.9447400201, 9961877099.

തിരുവക്കോളി-തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രം: 3 മുതല്‍13 വരെ എല്ലാ ദിവസവും സന്ധ്യയ്ക്ക് 6 മുതല്‍ ലളിതാ സഹസ്രനാമാര്‍ച്ചനയുണ്ടാകും. 11,12,13 തീയതികളില്‍ മഹാപൂജ, സരസ്വതി പൂജ, ദുര്‍ഗാ പൂജ എന്നിവയുണ്ടാകും.11ന് ദുര്‍ഗാഷ്ടമി നാളില്‍ സന്ധ്യയ്ക്ക് കളനാട് അമരാവതി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 12ന് മഹാനവമി നാളില്‍ രാവിലെ 6ന് വാഹനപൂജ, 12.30ന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന.13ന് വിജയദശമി നാളില്‍ രാവിലെ 8 മുതല്‍ വിദ്യാരംഭം. 11മണിക്ക് നവകാഭിഷേകവും ഭാഗവാന് തൃപ്പുത്തരിയും. സന്ധ്യയ്ക്ക് പാര്‍ഥസാരഥി ക്ഷേത്ര ഭജന സമിതിയുടെ ഭജന.ഗ്രന്ഥപൂജയ്ക്കുള്ള പുസ്തകങ്ങള്‍ 10ന് വൈകുന്നേരം 6 നകം എത്തിക്കണം.എഴുത്തിനിരിത്തേണ്ടവര്‍ക്ക് മുന്‍കൂട്ടി പേര് നല്‍കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. 9778190015.

Leave a Reply

Your email address will not be published. Required fields are marked *