രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദനവും ഉപഹാര വിതരണവും കുടുംബ സംഗമവും നടന്നു

രാവണേശ്വരം : യു.എ.ഇ നിവാസികളായ രാവണേശ്വരത്തുകാരുടെ പൊതു വേദിയായ രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍. ഡബ്ല്യു. എ) വര്‍ഷങ്ങളായി നടത്തിവരുന്ന അനുമോദനവും ഉപഹാര വിതരണവും മെമ്പര്‍മാരുടെ കുടുംബാംഗങ്ങളുടെ കുടുംബ സംഗമവും രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. 2023 -24 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച കുട്ടികള്‍ക്കും മുക്കൂട് ജി.യു.പി സ്‌കൂളില്‍ നിന്നും നാലാം ക്ലാസില്‍ നിന്നും മികവ് തെളിയിച്ച കുട്ടികള്‍ക്കും ആര്‍. ഡബ്ലിയു.എ മെമ്പര്‍മാരുടെ കുട്ടികള്‍ക്കുള്ള അനുമോദനവും ഇതോടനുബന്ധിച്ച് നടന്നു. പരിപാടി കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെലോയും കവിയും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ഡബ്ല്യു. എ പ്രസിഡണ്ട് പി. മഞ്ജുനാഥ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി. മിനി രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ജയചന്ദ്രന്‍, പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍, ആര്‍. ഡബ്ല്യു. എ യു.എ.ഇ എക്‌സിക്യൂട്ടീവ് മെമ്പര്‍ എ. പ്രിയേഷ്, എ രാഘവന്‍, സി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. ഡബ്ലിയു. എ ലൈഫ് മെമ്പര്‍ഷിപ്പ് കാര്‍ഡിന്റെ വിതരണം സി ബാലന്‍ നിര്‍വഹിച്ചു. എം. ബാലകൃഷ്ണന്റെ ചികിത്സ സഹായം ചടങ്ങില്‍ വച്ച് ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി. ആര്‍. ഡബ്ലിയു.എ സെക്രട്ടറി മുരളീധരന്‍ കണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ കെ. വി. നാരായണന്‍ നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *