പള്ളം വിക്ടറി ക്ലബ്ബ് ജില്ലാതല സിംഗില്‍സ് കാരംസ് മത്സരം നടത്തി

പാലക്കുന്ന്: പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 45-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല സിംഗിള്‍സ് കാരംസ് മത്സരത്തില്‍ സത്താര്‍ ചെങ്കള ഒന്നാം സ്ഥാനം നേടി. ശെരീഫ് ബദിയടുക്കയ്ക്കാണ് രണ്ടാം സ്ഥാനം. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.വി.കെ. ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മുരളി പള്ളം അധ്യക്ഷനായി. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

പി.ആര്‍ പ്രണവന്‍, ടി.കെ അബ്ദുല്‍ മജീദ്, പി.പി ശ്രീധരന്‍, കുഞ്ഞിരാമന്‍ പാക്യാര, പ്രഭാകരന്‍ തെക്കേക്കര, പള്ളം നാരായണന്‍, ദീക്ഷിത്, പ്രണവ് പ്രഭാകരന്‍, ശശി ചെണ്ടാസ്, രാഹുല്‍ പള്ളം,സൂര്യ ഏവീസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *