കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാഞ്ഞങ്ങാട് മേഖല കണ്‍വെന്‍ഷനും ഐകാര്‍ഡ് വിതരണവും നടന്നു.

കാഞ്ഞങ്ങാട്: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാഞ്ഞങ്ങാട് മേഖല കണ്‍വെന്‍ഷനും ഐകാര്‍ഡ് വിതരണവും ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വച്ച് നടന്നു. അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിലുയി സഹകരിച്ചുകൊണ്ടാണ് ഐ കാര്‍ഡ് വിതരണം നടത്തുന്നത്. കേരളത്തില്‍ ഉടനീളം സംസ്ഥാന അടിസ്ഥാനത്തില്‍ നേത്ര ചികിത്സയ്ക്കായി 10% മുതല്‍ 40% വരെ ഡിസ്‌കൗണ്ട് അനുവദിച്ചുകൊണ്ട് കാര്‍ഡ് വിതരണം ചെയ്തു വരുന്നു. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് മേഖലയിലെ വാദ്യ കലാകാരന്മാര്‍ക്കും പ്രിവിലേജ് കാര്‍ഡ് ലഭ്യമാക്കി ആനുകൂല്യങ്ങള്‍ നല്‍കും . മേഖല കണ്‍വെന്‍ഷന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ കുട്ടമത്ത് നിര്‍വഹിച്ചു. ഐ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണ മാരാര്‍ വാദ്യരത്‌നം പെരുതടി മുരളീധര മാരാര്‍ക്ക് കാര്‍ഡ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. മേഖല പ്രസിഡണ്ട് രഞ്ജു മാരാര്‍ മഡിയന്‍ അധ്യക്ഷനായി. മേഖല രക്ഷാധികാരികളായ വാദ്യരത്‌നം പെരുതടി മുരളീധര മാരാര്‍, പുല്ലൂര്‍ ബാലകൃഷ്ണമാരാര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി. ജില്ലാ സെക്രട്ടറി രാജേഷ് തൃക്കണ്ണാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പുല്ലൂര്‍ മോഹനമാരാര്‍, മണികണ്ഠന്‍ ഉപ്പിലിക്കൈ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേഖല സെക്രട്ടറി രാജീവ് ഹരിപുരം സ്വാഗതവും ട്രഷറര്‍ ജയകൃഷ്ണന്‍ ഇരിയ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *