ഉദുമ : പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരണപ്പെട്ടു. ഉദുമ ഗവ. എല്‍. പി. സ്കൂള്‍ നാലാം ക്ലാസുകാരി സ്വാത്വിക (9)യാണ് മരിച്ചത്. ഉദുമ കൊക്കാല്‍ ‘ദീപം’ നിവാസില്‍ റിജേഷിന്റെയും സിതാര (അധ്യാപിക പാലക്കുന്ന് ഗ്രീന്‍വുഡ്സ് പബ്ലിക് സ്കൂള്‍) യുടെയും മകളാണ്. സഹോദരന് റിത്വിന്‍ ഉദുമ ജിഎച്ച് എസ് സ്കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.