മുതിര്‍ന്ന മര്‍ച്ചന്റ്‌നേവി ജീവനക്കാരെ ആദരിക്കും

പാലക്കുന്ന് :കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ അംഗങ്ങളായ കാസര്‍കോട് കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കപ്പലോട്ട ജീവനക്കാര ക്ലബ് ആദരിക്കും. സിമെന്‍സ് ഐക്യദിനമായ നവംബര്‍ 6ന് പാലക്കുന്നില്‍ ക്ലബ് മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍
നടക്കുന്ന സംഗമത്തോടനുബന്ധിച്ചാണ് 65,75,85 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുരസ്‌ക്കാരവും പൊന്നാടയും സാന്ത്വന തുകയും നല്‍കി ആദരിക്കുന്നത്. അര്‍ഹരായ അംഗങ്ങള്‍ സിഡിസിയുടെ കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 15 നകം ഓഫീസില്‍ എത്തിക്കണം. 65 പൂര്‍ത്തിയാകും മുന്‍പ് മരണപ്പെട്ട അംഗങ്ങളുടെ ഭാര്യമാര്‍ക്ക് സാന്ത്വന തുക അന്ന് നല്‍കും. 7994020011.

Leave a Reply

Your email address will not be published. Required fields are marked *