കൊന്നക്കാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു

കൊന്നക്കാട് ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പുതിയ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനായി. പി ഡബ്ല്യൂ ഡി എക്സി എഞ്ചിനീയര്‍ എ.എം സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷോബി ജോസഫ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മോന്‍സി ജോയി, പി.സി രഘുനാഥന്‍, എ.ഇ.ഒ രത്നാകരന്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.എസ് കുര്യാക്കോസ്, പ്രധാനാധ്യാപിക എം.ജിന്‍സി ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ജി ദേവ്, ടി.പി തമ്പാന്‍, സാജന്‍ പുഞ്ച, ചന്ദ്രന്‍ വിളയില്‍, മുന്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് ബിനു തോട്ടോന്‍, മുന്‍ മെമ്പര്‍ കെ.വി കൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.ടി ബേബി, മുന്‍ പി.ടി.എ പ്രസിഡന്റ് പ്രഭാകരന്‍ കാട്ടാമ്പള്ളി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *