എന്‍ഡോസള്‍ഫാന്‍ ദുരന്ത ഭൂമിയായ കാസറഗോഡ് ജില്ലക്കുതന്നെ എയിംസ് അനുവദിക്കണം കേരള കോണ്‍ഗ്രസ് (എം)

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരന്ത ഭൂമിയായ കാസര്‍ഗോഡ് ജില്ലക്കാണ് കേന്ദ്രഗവണ്‍മെന്റിന്റെ എയിംസ് അനുവദിക്കേണ്ടതെന്ന് കേരള കോണ്‍ഗ്രസ് എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അത്യാധുനിക ചികിത്സയും മെഡിക്കല്‍ ഗവേഷണങ്ങളും ആവശ്യമായി വരുന്ന കാസര്‍ഗോഡ് ദുരന്ത ഭൂമിയെ ആരോഗ്യമേഖലയില്‍ ഇത്രമാത്രം തഴയപ്പെടുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഒരിക്കലും അവഗണിക്കപ്പെടേണ്ടവര്‍ അല്ലെന്നും, മറ്റു ജില്ലകളില്‍ ഉള്ളതുപോലുള്ള ചികിത്സ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും യോഗം വിലയിരുത്തി. കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വന്യജീവി ആക്രമണം എന്നും ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം കൊടുക്കണമെന്നും മനുഷ്യജീവന് വില കൊടുത്തുകൊണ്ട് വന്യജീവി ആക്രമണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതിന് ഉള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ രണ്ടു ജനകീയ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ജില്ലാ കമ്മിറ്റി യോഗ നേതൃത്വ സംഗമത്തില്‍ ശക്തമായ തീരുമാനമെടുത്തു. കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗവും ചങ്ങനാശ്ശേരി എംഎല്‍എയുമായ അഡ്വക്കേറ്റ് ജോബ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു യോഗത്തില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനമറ്റം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിജു തുളുശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പറും ജില്ലാ സെക്രട്ടറിയുമായ ഷിനോജ് ചാക്കോ,ജില്ലാ സെക്രട്ടറി ചാക്കോ തെന്നി പ്ലാക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിള്‍, ജില്ലാ സെക്രട്ടറി സിജി കട്ടക്കയം, ജില്ലാ ട്രഷറര്‍ ജോസ് ജോസഫ് നിയോജകമണ്ഡല പ്രസിഡന്റുമാരായ ജോസ് പാഴുകുന്നേല്‍, ജിമ്മി എലി പുലിക്കാട്ട്, രാഘവ ചേരാന്‍, ചാക്കോ ആനക്കല്ല്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യൂസഫ്, സാജു പാമ്പയ്ക്കല്‍, ജേക്കബ് കാനാട്ട്, ടോമി വാഴപ്പള്ളി, സ്റ്റീഫന്‍ മൂരിക്കുന്നില്‍, ജോസ് പേണ്ടാനത്ത് ടോമി ഇ എല്‍, രഞ്ജിത്ത് പുളിയക്കാടന്‍ ,ടോമി കുംപാട്ട്,ശ്രീ മുനീര്‍ മുനമ്പം സിദ്ദിഖ് ചേരുങ്കെ, മൈക്കിള്‍ പൂവത്താനി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *