രാജപുരം:മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ ജൈവമാലിന്യ സംസ്‌കരണ യൂനിറ്റിന്റെ ഉദ്ഘാടനം അട്ടേങ്ങാനം ഗവ :ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ നിര്‍വഹിച്ചു.പിടിഎ പ്രസിഡണ്ട് പി. ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ എസ് ജയശ്രീ മുഖ്യാതിഥിയായി. പിടിഎ വൈസ് പ്രസിഡണ്ട് പി. അശോകന്‍,എസ് എം സി ചെയര്‍മാന്‍ സി. ചന്ദ്രന്‍ സീനിയര്‍ അസിസ്റ്റന്റ് പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ ശ്യാമള സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.വി. ബിജിലി നന്ദിയും പറഞ്ഞു.