കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രെസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പ്

കണ്ണൂര്‍ : സ്ത്രീകളെ ഏറ്റവും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടുള്ള ആശയ കുഴപ്പങ്ങള്‍. സ്തനങ്ങളില്‍ കാണപ്പെടുന്ന ചെറിയ തടിപ്പുകളും വ്യതിയാനങ്ങളുമൊക്കെ സ്തനാര്‍ബുദത്തിന്റേതാണോ എന്ന ആശങ്ക പ്രത്യക്ഷപ്പെടുകയും, മാനസികമായ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് വ്യാപകമായി കാണപ്പെടുന്ന കാര്യമാണ്. സ്തനാര്‍ബുദ നിര്‍ണ്ണയം എങ്ങിനെ നടത്തണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാലോ, സാമ്പത്തികമായ ചെലവുകളെ കുറിച്ചോര്‍ത്തുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലോ ആണ് മഹാഭൂരിപക്ഷം പേരും ഇത്തരം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മനസ്സിലൊതുക്കി നിര്‍ണ്ണയ പരിശോധനകള്‍ക്ക് മുതിരാത്തത്. സാമൂഹികമായി വളരെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യമാണിത്.

ഈ അവസ്ഥയ്ക്ക് പരിഹാരമേകുക എന്ന ലക്ഷ്യത്തോടെ ലോക ബ്രെസ്റ്റ് കാന്‍സര്‍ മംമൃലില ൈമാസത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രെസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . സ്ത്രീ രോഗ വിഭാഗവും മെഡിക്കല്‍ & സര്‍ജിക്കല്‍ ീിരീഹീഴ്യ വിഭാഗവും സംയുക്തമയാണ് ക്യാമ്പ് സങ്കടിപ്പിക്കുന്നത്. ഒക്ടോബര്‍1 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ട്റുടെ പരിശോധന പൂര്‍ണ്ണ സൗജന്യമായാണ് ലഭ്യമാവുക. ഇതിന് പുറമെ ആവശ്യമായി വരുന്നവര്‍ക്ക് മാമ്മോഗ്രാം യു/എല്‍ പരിശോധനയ്ക്കും, മാമ്മോഗ്രാം ബി/എല്‍ പരിശോധനയ്ക്കും, സോണോമാമ്മോഗ്രാമിനും പ്രത്യേകം ഇളവുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ലാബ് സേവനങ്ങള്‍ക്ക് 20%ഇളവും ലഭിക്കും

ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. +91 6235000505,+917594045506 എന്നീ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *