നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ സ്വച്ഛതാ ഹി സേവാ 2024 പരിപാടിയുടെ ഭാഗമായി നീലേശ്വരം നഗരസഭ കോണ്‍ ഫറന്‍സ് ഹാളില്‍ വെച്ചു ഹൈസ്കൂള്‍, യൂ.പി, എല്‍ പി വിഭാഗം ക്വിസ് മത്സരം നടത്തി. നഗരസഭ പരിധിയിലെ വിവിധ സ്കൂളിലെ കുട്ടികള്‍ പങ്കെടുത്തു. ഹൈസ്കൂള്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീദേവി സി ഒന്നാം സ്ഥാനവും അനന്തകൃഷ്ണന് പി രണ്ടാം സ്ഥാനവും യു പി വിഭാഗത്തില്‍ രാജാസ് സ്കൂളിലെ അശ്വിന് രാജ് കെ ഒന്നാം സ്ഥാനവും സെന്റ് ആന്‍സ് എ യു പി സ്കൂളിലെ ആരോണ്‍ ജോണ്‍ പി രണ്ടാം സ്ഥാനവും എ ല്‍ പി വിഭാഗത്തില്‍ നീലേശ്വരം ജി എല്‍ പി സ്കൂളിലെ അനുലക്ഷ്മി കെ പി ഒന്നാം സ്ഥാനവും പാലായി എ എല്‍ പി സ്കൂളിലെ ആഷ്മിക വി എ സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനദാന ചടങ്ങ് ബഹു .നഗരസഭ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഭാര്‍ഗവി പി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ടി പി ലത സ്വാഗതം പറഞ്ഞു .വിജയികള്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്കി.ചടങ്ങില്‍ വൈസ് ചെയര്മാന് ശ്രീ പി പി മുഹമ്മദ് റാഫി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി വി ഗൗരി, നഗരസഭ സെക്രട്ടറി ശ്രീ മനോജ് കുമാര്‍ കെ, കൗണ് സിലര്‍മാരായ കെ മോഹനന്, പി വത്സല എന്നിവരും പങ്കെടുത്തു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ശ്രീ പ്രകാശന് എകെ നന്ദി പറഞ്ഞു