നീലേശ്വരം നഗരസഭയിൽ ഗാന്ധിജയന്തി ദിനത്തിൽ മെഗാ ശുചീകരണവും മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു.

നീലേശ്വരം ; മാലിന്യമുക്ത നവകേരളം കർമ്മപദ്ധതി ജനകീയ പ്രചരണ പരിപാടിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിൽ ഗാന്ധിജയന്തി ദിനത്തിൽ മെഗാ ശുചീകരണവും മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു. തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷൻ കടപ്പുറത്ത് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്‌സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.പി ലത സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷംസുദ്ദീൻ അറിഞ്ചിറ, പി ഭാർഗവി , നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മധുസൂദനൻ, നെഹ്‌റു യുവക് കേന്ദ്ര ജില്ലാ കോഡിനേറ്റർ അഖിൽ, പോലീസ് സബ് ഇൻസ്‌പെക്ടർ എം.വി വിഷ്ണുപ്രസാദ്, കരിന്തളം ഗവൺമെൻറ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിദ്യ, സി കെ നായർ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ധന്യ കെ കുട്ടൻ, സ്റ്റുഡന്റ് പോലീസ് കോഡിനേറ്റർ ടി തമ്പാൻ, രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനീത തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ എ. കെ പ്രകാശൻ നന്ദി പറഞ്ഞു.

കൗൺസിലർമാരായ പി സുഭാഷ്, പി കുഞ്ഞിരാമൻ, കെ മോഹനൻ, എം. കെ വിനയരാജ് , കെ നാരായണൻ, കെ. വി ശശികുമാർ , പി.കെ ലത, അൻവർ സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ, നഗരസഭാ ശുചീകരണ തൊഴിലാളികൾ, വിവിധ വിദ്യാലയങ്ങളിലെ എൻ.എസ്.എസ്- എൻ. സി. സി , സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ, സ്റ്റുഡൻറ് പോലീസ്, നെഹ്‌റു യുവക് കേന്ദ്ര പ്രവർത്തകർ തുടങ്ങി അഞ്ഞൂറോളം പേർ ശുചീകരണത്തിൽ പങ്കെടുത്തു. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി. വി ബീന, കെ.പി രചന, ബിജു ആണൂർ, വൈ. പി മഞ്ജിമ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *