രാജപുരം:റാണിപുരം വനസംരക്ഷണസമിതി ഗാന്ധി ജയന്തിദിനാചരണം നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബി സേസപ്പ , രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അഖില്‍ തോമസ്, കെ സി വൈ എം പനത്തടി ഫോറോന പ്രസിഡന്റ് ഹൈനസ് അബ്രഹാം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ കെ ശിഹാബുദ്ദീന്‍ . സമിതി സെക്രട്ടറി ഡി വിമല്‍ രാജ്, ടിറ്റോ വരകുകാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതി ട്രഷറര്‍എം.കെ സുരേഷ് സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി വിനീത് നന്ദിയും പറഞ്ഞു.