ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തില്‍ ഒടയന്‍ചാല്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി

രാജപുരം:മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തില്‍ ഒടയന്‍ചാല്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. രാജപുരം എസ് ഐ പ്രദീപ് കുമാര്‍ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് സൗമ്യാ വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. അധ്യാപകനായ പ്രശാന്ത് സ്വാഗതവും മദര്‍ പി ടി എ പ്രസിഡന്റ് നീതുരാജ് നന്ദിയും പറഞ്ഞു.അധ്യാപകരായ സുകുമാരന്‍ കെ ഐ ,ബിജോയ് സേവ്യര്‍,സുനിതാ എസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.ബാന്‍ഡ് മേളവും കുട്ടികളുടെ ശുചിത്വ സന്ദേശ മുദ്രാവാക്യങ്ങളും പരിപാടിയെ മികവുറ്റതാക്കി.

Leave a Reply

Your email address will not be published. Required fields are marked *