പരപ്പ ബ്ലോക്ക് പഞ്ചായത്ത്:വനിത ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു

രാജപുരം:വനിതകള്‍ക്ക് ശുചിത്വസമുച്ചയമൊരുക്കി പരപ്പ ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയ്ന്‍ ബ്ലോക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി കോളകുളം ഖാദി സെന്ററിലെ വനിതാ ടോയ്‌ലറ്റ് സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഭൂപേഷ് എം, പി.എന്‍ രാജ്‌മോഹന്‍, സി.വി ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ അടിയോടി, ഹരിത കേരള മിഷന്‍ ആര്‍.പി കെ. കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ജി.ഇ.ഒ ശ്രീനിവാസന്‍ സ്വാഗതവും ഖാദി ഇന്‍സ്ട്രക്ടര്‍ സിന്ധു പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *