തെക്കേക്കര പള്ളം അയ്യപ്പ ഭജനമന്ദിര പ്രതിഷ്ഠാദിന വാര്‍ഷികം 25ന്

പാലക്കുന്ന് : തെക്കേക്കര പള്ളം അയ്യപ്പ ഭജന മന്ദിരം ഏഴാം പ്രതിഷ്ഠാദിന വാര്‍ഷികാഘോഷം 25ന് നടക്കും. രാവിലെ 5ന് ഗണപതി ഹോമം.6ന് ഹരിനാമകീര്‍ത്തനം (ഗംഗാധരന്‍ പള്ളം). 10ന് ഭജന (പള്ളം അയ്യപ്പ മന്ദിര ഭജനസംഘം). 12.30ന് പ്രഭാകര ഗുരുസ്വാമിയുടെ കാര്‍മികത്വത്തില്‍ മധ്യാഹ്ന പൂജ. തുടര്‍ന്ന് അന്നദാനം. 4ന് കൊപ്പല്‍ ചന്ദ്രശേഖരന്റെ കാര്‍മികത്വത്തില്‍ സര്‍വൈശ്വര വിളക്കുപൂജ .7ന് ഭജനനാമ സങ്കീര്‍ത്തനം ( പെരുതടി മഹാദേവ ഭജന സംഘം).9 ന് മംഗളാരതിയോടെ സമാപനം. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്ക്, കൊടിയില, അര്‍ച്ചനാപുഷ്പങ്ങള്‍ കൊണ്ടുവരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *