രാജപുരം:ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ പെരുമ്പള്ളി ബെത് ലെഹം ആശ്രമം സന്ദര്‍ശിച്ചു.അവിടെ ഉള്ള അമ്പതോളം അന്തേവാസികളോട് ഒന്നിച്ച് മധുരം പങ്കുവച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും കുട്ടികള്‍ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു.ഒപ്പം ആശ്രമ പരിസരം ശുചിയാക്കുകയും ചെയ്തു.