രാജപുരം: ഗാന്ധി ജയന്തി ദിനത്തില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ മണ്ഡലം ഓഫിസില്‍
ഗാന്ധി അനുസ്മരണവും, ടൗണില്‍ പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം.എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ സജി പ്ലച്ചേരി, ടി.പി പ്രസന്നന്‍, എ.കെ ജെയിംസ്, രാധാകൃഷ്ണന്‍ നായര്‍, സുരേഷ് കൂക്കള്‍, കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ്, മണ്ഡലം ഭാരവാഹികളായ
ഒ.ടി ചാക്കോ, ഗിരീഷ് നിലിമല, റോയി പി.എല്‍, രാജേഷ് പെരുമ്പള്ളി, സെന്റി മോന്‍ മാത്യു, ശശിധരന്‍ മുടക്കട്ട്, പഞ്ചായത്തംഗം സബിത വി തുടങ്ങിയവര്‍ സംസാരിച്ചു. കള്ളാര്‍ മണ്ഡലത്തിലെ പതിനാല് വാര്‍ഡുകളിലും വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു.