രാജപുരം : കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്ക് ആശുപത്രി ശുചീകരണത്തോടെ സ്വഛതാ ഹി സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കള്ളാര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ബി അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി രേഖ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രീസ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വിമല, വാര്‍ഡ് കണ്‍വീനര്‍ സുമ, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി, പ്രോഗ്രാം ഓഫീസര്‍ എല്‍ ശരണ്യ, കുടുംബശ്രീ എ.ഡി.എസ് അംഗങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.