കാഞ്ഞങ്ങാട്: കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവി സങ്കല്‍പ്പമുള്ള ഹൊസ്ദുര്‍ഗ്ഗ് രാജേശ്വരി മഠത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 3, 10, 11, 12 തീയതികളില്‍ നടക്കും. ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 3 വ്യാഴാഴ്ച തുടക്കമാവും. ഒക്ടോബര്‍ 10 വ്യാഴാഴ്ച ദുര്‍ഗാഷ്ടമി ദിനത്തില്‍ ഗ്രന്ഥം വെപ്പ് നടക്കും. ഒക്ടോബര്‍ 11 ശനിയാഴ്ച മഹാനവമി ദിനത്തില്‍ ഹോമ കുണ്ഡത്തില്‍ സമര്‍പ്പണം, വാഹനപൂജ, മഹാപൂജ തുലാഭാരം എന്നിവ നടക്കും. ഒക്ടോബര്‍ 12 വിജയദശമി ദിനത്തില്‍ ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം, പ്രസാദം സ്വീകരിക്കല്‍, മഹാപൂജ എന്നിവയും നടക്കും. ക്ഷേത്ര സര്‍വ്വാധികാരി കുഞ്ഞിരാമന്‍ നവരാത്രി മഹോത്സവത്തിന് കാര്‍മികത്വം വഹിക്കും. നവരാത്രി ദിവസങ്ങളില്‍ ക്ഷേത്രസന്നിധിയില്‍ എല്ലാ ദിവസവും ദേവി മാഹാത്മ്യ പാരായണവും നടക്കും.