കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസ്ട്രിക് അസോസിയേഷന്‍ ഓഫ് ദി ഡെഫിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ച് മാതൃകയായി ഡെഫ് പ്രവര്‍ത്തകര്‍.
പ്രസിഡന്റ് ഷക്കീര്‍ സി.എച്ച് , ജനറല്‍ സെക്രട്ടറി എ.സി മുഹമ്മദ് റഷാദ്, വൈസ് ചെയര്‍മാന്‍ അമീന്‍, ജോയിന്റ് സെക്രട്ടറി ഷീബ, സ്പോര്‍ട്സ് ജനറല്‍ സെക്രട്ടറി ടി. പവിത്രന്‍, മെമ്പര്‍ അലി, എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ഭരണസമിതി അംഗങ്ങളു മുള്‍പ്പെടെയുള്ളവരു ടെ സഹകരണത്തോടെയായിരുന്നു ജന്മനാ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്തവരായ ഡെഫ് പ്രവര്‍ത്തകരുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹ്മാനും ജീവനക്കാരുടെ പ്രതിനിധി പി.കെ. വിനോദും മറ്റ് ജീവനക്കാരും ഡെഫ് പ്രവര്‍ത്തകരോടൊപ്പം ശുചീകരണത്തില്‍ പങ്കാളികളായി. ഒപ്പം ഡെഫ് പ്രവര്‍ത്തകര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ വകയായി ചായയും കപ്പയും ചിക്കനും അടങ്ങിയ വിഭവവും നല്‍കി.