സ്വഛ്താ ഹി സേവ അഭിയാന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ വടംവലി മത്സരം സംഘടിപ്പിച്ചു

പെരിയ: സ്വഛ്താ ഹി സേവ അഭിയാന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ വടംവലി മത്സരം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. സ്വഛ്താ ഹി സേവ നോഡല്‍ ഓഫീസര്‍ പ്രൊഫ. മനു, ഫിസിക്കല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. ചന്ദ്രശേഖരന്‍ മേലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പുരുഷ വിഭാഗത്തില്‍ സിയുകെ ബോയ്സ് ഒന്നാം സ്ഥാനവും സെക്യൂരിറ്റി വിംഗ് രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ എജ്യൂക്കേഷന്‍ വിഭാഗം ഒന്നാമതെത്തിയപ്പോള്‍ സിയുകെ ഗേള്‍സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *